ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണ ബിരുദം നേടി ഡോ. ഒ.എ. ഫെമി

ഡോ. ഒ.എ. ഫെമി.
കേരളത്തിലെ സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരുടെ തൊഴില്‍ ഫലങ്ങളില്‍ ഇമോഷണല്‍ ഇന്റലിജന്‍സിന്റെ പങ്ക് എന്ന വിഷയത്തില്‍ കാലിക്കട്ട് സര്‍വകലാശാലക്ക് കീഴിലുള്ള ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണ ബിരുദം നേടിയ ഡോ. ഒ.എ. ഫെമി. ശ്രീകേരളവര്‍മ കോളജ് തൃശൂര്‍ കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ആണ്. ഡോ. ജോഷീന ജോസ് ആണ് ഗവേഷണ മാര്‍ഗദര്‍ശി. താണിശേരി ഇശല്‍ മഹലില്‍ ഒ.കെ. അബൂബക്കറിന്റെയും നബീസ അബൂബക്കറിന്റെയും മകളാണ്. ക്രൈസ്റ്റ് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ മുവിഷിന്റെ ഭാര്യയുമാണ്. മകള്‍ അമിയ മുവിഷ്.