ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ നേത്യത്വത്തില്‍ വാര്‍ത്ത ബോര്‍ഡ് സ്ഥാപിച്ചു

ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ നേത്യത്വത്തില്‍ സ്ഥാപിച്ച വാര്‍ത്ത ബോര്‍ഡിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട പ്രസ് ക്ലബ് പ്രസിഡന്റ് ഷോബി കെ. പോള്‍, വൈസ് പ്രസിഡന്റ് ടി.ജി. സിബിന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ നേത്യത്വത്തില്‍ വാര്‍ത്ത ബോര്‍ഡ് സ്ഥാപിച്ചു. പ്രസിഡന്റ് ഷാജു അബ്രാഹാം കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട പ്രസ് ക്ലബ് പ്രസിഡന്റ് ഷോബി കെ. പോള്‍, വൈസ് പ്രസിഡന്റ് ടി.ജി. സിബിന് എന്നിവര്‍ ചേര്‍ന്ന് വാര്‍ത്ത ബോര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത്, ട്രഷറര്‍ ബെനി ചെറിയാന് പള്ളായി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ആനി പോള്‍, ജോ. സെക്രടറി മാത്യു ജോര്‍ജ്ജ് മാളിയേക്കല്‍, ഡെല്റ്റി ജീസന്‍, വിജു അകരക്കാരന്, ഡേവീസ് ഊക്കന്‍ എന്നിവര്‍ നേതൃത്വം നല്കി.