കൂടല്‍മാണിക്യം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ വാര്‍ഷികവും സെമിനാറും സമാപിച്ചു

ചരിത്ര ക്വിസില്‍ ജേതാക്കളായ ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജ് വിദ്യാര്‍ഥികളായ എന്‍.ബി. ലക്ഷ്മി, ടി.എസ്. നിമിഷ എന്നിവര്‍ക്ക് കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന് കാഷ് പ്രൈസ് സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ വാര്‍ഷികവും സെമിനാറും സമാപിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ചരിത്രക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനമായ ഡോ. സുശീല എസ്. മേനോന്റെ സ്മരണയ്ക്കായി ആയപ്പിള്ളില് കുടുംബം സ്പോണ്സര് ചെയ്ത 11,111 രൂപയുടെ കാഷ് അവാര് ഡിന് ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജ് വിദ്യാര്‍ഥികളായ എന്‍.ബി. ലക്ഷ്മി, ടി.എസ്. നിമിഷ എന്നിവര്‍ അര്‍ഹരായി.
രണ്ടാംസമ്മാനമായ പ്രഫ. ശിവശങ്കരന് സ്മരണയ്ക്ക് മകന് സുനില്‍ സ്പോണ്സര് ചെയ്ത 5555 രൂപയുടെ കാഷ് അവാര്‍ഡിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സി.ജി. ആദിലക്ഷ്മി, എന്‍.എ. ജാനിഷ ടീമും പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ സ്പോണ്സര് ചെയ്ത 3333 രൂപയുടെ മൂന്നാംസമ്മാനം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് മെമ്മോറിയല്‍ ഗവ. കോളജിലെ എം.ആര്. ശ്രീരാഗ്, യു.കെ. സ്റ്റെനിയ എന്നിവരും കരസ്ഥമാക്കി.
അഞ്ചാംസ്ഥാനം വരെ നേടിയ കുട്ടികള്‍ക്ക് കൂടല്‍മാണിക്യം ക്ഷേത്രവും പട്ടാഭിഷേകം കഥകളിയും എന്ന പുസ്തകവും നല്കി. കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. നമ്പൂതിരീസ് ബിഎഡ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഹരിനാരായണന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാര്‍, പ്രഫ. സാവിത്രി ലക്ഷ്മണന്, പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, പി.കെ. ഭരതന്, ഡോ. കെ. രാജേന്ദ്രന്, ആര്‍ക്കൈവ്സ് ഡിജിറ്റൈസേഷന് ഹെഡ് പ്രഫുല്ല ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന സെമിനാറില്‍ കൂടല്‍മാണിക്യം ക്ഷേത്രസമ്പത്തും അധികാര തര്‍ക്കങ്ങളും എന്ന പ്രബന്ധം ശ്യാമ ബി. മേനോന് അവതരിപ്പിച്ചു. ഡോ. രാധാമുരളീധരന്‍ മോഡറേറ്ററായി. ദേവസ്വം ആയുര്‍വേദ ഗ്രാമം ഡയറക്ടര്‍ ഡോ. കേസരി മേനോന്, കെകെടിഎം ഗവ. കോളജ് പ്രഫസര്‍ ഡോ. രമണി, ക്രൈസ്റ്റ് കോളജ് പ്രഫസര്‍ ഡോ. കെ.എ. അമൃത, സെന്റ് ജോസഫ്സ് കോളജ് പ്രഫസര്‍ സുമിന തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.