പടിയൂര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ട് കേന്ദ്ര മന്ത്രി നാടിന് സമര്‍പ്പിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാടിന് സമര്‍പ്പിക്കുന്നു.
ചടങ്ങ് ബഹിഷ്ക്കരിച്ച് ഭരണസമിതിയിലെ എല്‍ഡിഎഫ്, കോണ്‍ഗ്രസ് അംഗങ്ങള്‍
ഇരിങ്ങാലക്കുട: ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും ബഹിഷ്ക്കരണത്തിനിടയില് വോളിബോള്‍ കോര്‍ട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നാടിന് സമര്‍പ്പിച്ചു. പടിയൂര്‍ പഞ്ചായത്ത് എഴാം വാര്‍ഡില്‍ 2022- 23 വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മനപ്പറമ്പ് ഉന്നതിയില്‍ 20 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ടാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്. വാര്‍ഡ് മെമ്പര്‍ പ്രഭാത് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങ് ബിജെപി ക്കാരനായ വാര്‍ഡ് മെമ്പര്‍ എകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നും ഭരണസമിതി അറിഞ്ഞിട്ടില്ലെന്നും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഭരണപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഭരണസമിതിയിലെ എല്‍ഡിഎഫ്, കോണ്‍ഗ്രസ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ഭരണസമിതിയിലെ ബിജെപി പ്രതിനിധികളായ ബിജോയ് കളരിക്കല്‍, നിഷ പ്രണീഷ്, ശ്രീജിത്ത് മണ്ണായില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അങ്കണവാടി അധ്യാപിക ആശ സ്വാഗതവും കുടുംബശ്രീ എഡിഎസ് അംഗം വിമി പ്രദീപ് നന്ദിയും പറഞ്ഞു.

രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
ഓള് കേരള ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ടീം ജേതാക്കള്‍
സ്നേഹക്കൂട് പദ്ധതി: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് വേളൂക്കരയില്‍ നിര്‍മിച്ചു നല്കുന്ന പുതിയ ഭവനത്തിന്റെ നിര്‍മ്മാണദ്ഘാടനം നടത്തി
തൃശൂര്‍ റൂറല്‍ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു
പോലീസിംഗില്‍ പോലീസ് ഉദ്ദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍; പരിഹാരമാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാതല ശില്‍പ്പശാല നടന്നു
വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു