ഗവ: ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നസെന്റ് സ്മാരക ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നസെന്റ് സ്മാരക ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നസെന്റ് സ്മാരക ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എംഎല്‍എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 99 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണോദ്ഘാടനവും, എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ക്രിയേറ്റീവ് കോര്ണറിന്റെ ഉദ്ഘാടനവും, എച്ച്എസ്എസ് വിഭാഗം സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന്റെ ആരംഭവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിമേഷ് പുഷ്പന് ഓഡിറ്റോറിയത്തിന്റെ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ എം.കെ. മുരളി, ബിആര്‍സി ബിപിസി സത്യപാലന്, പിടിഎ പ്രസിഡന്റ് വി. ഭക്തവത്സലന്, എസ്എംസി ചെയര്മാന് അഹമ്മദ് ഫസലുളള, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ സൂരജ് ശങ്കര്‍, ഹെഡ്മിസ്ട്രസ് ടി.കെ. ലത, സ്കൗട്ട് ഡിഒസി കെ.ഡി. ജയപ്രകാശ്, ഗൈഡ്സ് ഡിടിസി പി.എം. ഐഷാബി എന്നിവര്‍ പങ്കെടുത്തു.