അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിക്കുന്നു.
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന്, സ്കൂള്‍ മാനേജര്‍ എ. അജിത്ത് കുമാര്‍, പിടിഎ പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര് മെജോ പോള്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണന് നമ്പൂതിരി, ഫുട്ബോള്‍ പരിശീലകന് തോമസ് കാട്ടൂക്കാരന്‍, വി.ജി. അംബിക, പി.ജി. ഉല്ലാസ്, ജിയ ജിന്സണ് എന്നിവര്‍ സംസാരിച്ചു. മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ സ്പെഷ്യല്‍ ഡെവലപ്പ്മെന്റ് ഫണ്ടില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിച്ചത്.