ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ചലച്ചിത്രാസ്വാദനശില്പശാല നടത്തി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ നടന്ന ചലച്ചിത്രാസ്വാദനശില്പശാല സംവിധായകന് ജിതിന് രാജ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അനന്തമായ സാധ്യതകള്‍ ഉള്ള മേഖലയാണ് സിനിമയെന്നും ക്ലാസിക് ചിത്രങ്ങളുടെ കാഴ്ചകള്‍ വ്യത്യസ്തമായ ദേശക്കാഴ്ചകളിലേക്കും സംസ്കാരങ്ങളിലേക്കുള്ള യാത്രയാണെന്നും സംവിധായകന് ജിതിന് രാജ് അഭിപ്രായപ്പെട്ടു. സമേതം- സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ നടന്ന ചലച്ചിത്രാസ്വാദനശില്പശാല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന് മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ജെയ്ഫിന് ഫ്രാന്‍സിസ്, ഡോ. മോഹനകൃഷ്ണന്, രാധാകൃഷ്ണന് വെട്ടത്ത്, എം.ആര്. സനോജ് മാസ്റ്റര്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ സുദീപ, അധ്യാപകരായ പി.എ. ആന്‍സി, ലിജോ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇറാനിയന്‍ ചിത്രമായ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ഡോക്യുമെന്ററികളായ ദി എലിഫെന്റ് വിസ്പറേഴ്സ്, നമ്മുടെ വീട് ഒരു പൂങ്കാവനം എന്നിവ പ്രദര്‍ശിപ്പിച്ചു.