എന്‍എസ്എസ് മേഖലാ നേതൃയോഗങ്ങള്‍ക്ക് തുടക്കമായി

മുകുന്ദപുരം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംയുക്ത മേഖലാ നേതൃയോഗം കൊടുങ്ങല്ലൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് സി. രാജശേഖരന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംയുക്ത മേഖലാ നേതൃയോഗങ്ങള്‍ക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. കൊടുങ്ങല്ലൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് സി. രാജശേഖരന് ഉദ്ഘാടനം ചെയ്തു. കരയോഗ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്ഥ മേഖലകളെക്കുറിച്ചുള്ള ആദ്യ ക്ലാസ് അദ്ദേഹം നയിച്ചു. മുകുന്ദപുരം താലൂക്ക് യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. യൂണിയന് ഭരണസമിതി അംഗങ്ങളായ സി. വിജയന്, രവി കണ്ണൂര്‍, എ.ജി. മണികണ്ഠന്, കെ. രാജഗോപാലന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതവും അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ബി. രതീഷ് നന്ദിയും പറഞ്ഞു.