സിപിഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ രാഷ്ട്രീയ പ്രചരണ കാല്‍നടജാഥ സമാപിച്ചു

സിപിഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ രാഷ്ട്രീയ പ്രചരണ കാല്‍നടജാഥ സമാപനം സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ യുഡിഎഫ് ദുര്‍ഭരണത്തിനെതിരായി സിപിഐ ഇരിങ്ങാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ പ്രചരണ കാല്‍നടജാഥ സമാപനം സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം അസി. സെക്രട്ടറി അഡ്വ. പി.ജെ. ജോബി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്റ്റന്‍ ബെന്നി വിന്‍സെന്റ്, വൈസ് ക്യാപ്റ്റന്‍ അഡ്വ. ജിഷ ജോബി, പി.ആര്. രാജന് എന്നിവര്‍ സംസാരിച്ചു. വര്‍ദ്ധനന്‍ പുളിക്കല്‍ സ്വാഗതവും അഡ്വ. രാജേഷ് തമ്പാന് നന്ദിയും പറഞ്ഞു.