മൊബൈല്‍ ഫോണിന്റെ ദുരുപയോഗം വിദ്യാര്‍ഥികളില്‍ തടയാന്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും -ഡോ. ആര്. ബിന്ദു

സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റോവര്‍ ആന്‍ഡ് റെയിഞ്ചര്‍ യൂണിറ്റ് ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റോവര്‍ ആന്‍ഡ് റെയിഞ്ചര്‍ യൂണിറ്റ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം തടയാന്‍ അവരെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തി സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ ഉയര്‍ത്താനും സാമുഹ്യ പ്രതിബദ്ധത വളര്‍ത്താനും സഹായിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് റോവര്‍ ഏന്‍ഡ് റെയിഞ്ചര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക്, കത്തീഡ്രല്‍ ട്രസ്റ്റി പി.ടി. ജോര്‍ജ്, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത നിറവ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, മുന്‍ പിടിഎ പ്രസിഡന്റ് തോമസ് കാളിയങ്കര, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, റോവര്‍ ലീഡര്‍ ജിന്സന് ജോര്‍ജ് മാസ്റ്റര്‍, പാര്‍വതി, മേരി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സ്കൗട്ട്സ് ഡിസ്ട്രിക്ട് കമ്മീഷണര്‍ എന്‍.സി. വാസു, ജില്ലാ സെക്രട്ടറി ഡൊമിനിക് പാറേക്കാട്ട്, ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മീഷണര്‍ പി.എം. ഐഷാബി, ഡിസ്ട്രിക്ട് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കെ.കെ. ജോയ്സി എന്നിവര്‍ റോവര്‍ റെയിഞ്ചര്‍ യൂണിറ്റില്‍ ചേര്‍ന്നിരിക്കുന്ന കുട്ടികള്‍ക്ക് അംഗത്വം നല്കി.