കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് ജാഥയുടെ ജില്ലാതല സമാപനം കാട്ടൂരില്‍ നടന്നു

രക്ഷ വേണം കര്ഷകന് എന്ന മുദ്രവാക്യവുമായി കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥയുടെ ജില്ലാ തല സമാപന സമ്മേളനം കാട്ടൂരില്‍ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കാട്ടൂര്‍: രക്ഷ വേണം കര്ഷകന് എന്ന മുദ്രവാക്യവുമായി കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥയുടെ ജില്ലാ തല സമാപന സമ്മേളനം കാട്ടൂരില്‍ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീശ് വിമല്‍, കര്‍ഷക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് പ്രവീണ്‍സ് ഞാറ്റുവെട്ടി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. കുരിയാക്കോസ്, പാലക്കാട് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പോള്‍സണ്‍ പോള്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പില്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹ സമിതി അംഗം ജോമി ജോണ്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറി കെ.ബി. ശ്രീധരന്, മിനി വിനോദ്, ഷാജി ചിറ്റിലപ്പിള്ളിി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന് തേര്‍മഠം, സാനി ചക്കാലക്കല്‍, നിസാര്‍ കൈപ്പമംഗലം, ദേവദാസ് തളിയപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.