വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി
വല്ലക്കുന്ന്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബാസ്റ്റിയാനോസിന്റെയും സംയുക്തമായ തിരുനാളിനു ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ള കൊടിയേറ്റി. 20 വരെ വൈകീട്ട് അഞ്ചിനു ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കുന്നതായിരിക്കും. നവംബര്‍ 15 നു രാവിലെ 6.30 നു വിശുദ്ധ കുര്‍ബാനയും നൊവേനയും നടത്തും. നവംബര്‍ 21 നു രാവിലെ 6.30 നു ദിവ്യബലിയും പ്രസുദേന്തി വാഴ്ചയും ഉണ്ടായിരിക്കും. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കുവേണ്ടിയുള്ള ദിവ്യബലിക്കും പ്രാര്‍ഥനയ്ക്കും നവചൈതന്യയുടെ ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം നഹിക്കും. തിരുനാള്‍ ദിനമായ 22 നു രാവിലെ 6.30 നും എട്ടിനും ദിവ്യബലി ഉണ്ടായിരിക്കും. 10 നു നടക്കുന്ന ആഘാഷമായ ദിവ്യബലിക്കു കുഴിക്കാട്ടുശേരി വികാരി ഫാ. ജെയിംസ് അതിയുന്തന്‍ മുഖ്യകാര്‍മികത്വം വഹിക്കും. പൂര്‍വികര്‍ക്കുവേണ്ടിയുള്ള ദിവ്യബലി 23 നു വൈകീട്ട് അഞ്ചിനു നടക്കും. 29 നു എട്ടാമിടമായി ആചരിക്കും. രാവിലെ 6.15 നും എട്ടിനും ദിവ്യബലി നടക്കും. എട്ടിനു നടക്കുന്ന ദിവ്യബലിക്കു ഫ. ലിജോ കരുത്തി മുഖ്യകാര്‍മികത്വം വഹിക്കും.