അനീസ് വധം അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണം: തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ കോമ്പാറ അനീസ് വധത്തിന്റെ കുറ്റവാളികളെ ഒരു വര്‍ഷമായിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസന്വേഷണം ക്രൈം ബ്രാഞ്ചിനെയോ മറ്റേതെങ്കിലും ഏജന്‍സിയെയോ ഏല്‍പ്പിക്കണമെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ആവശ്യപ്പെട്ടു. കൂനന്‍ പോള്‍സന്റെ ഭാര്യ അനീസ് കൊലചെയ്യപ്പെട്ടിട്ട് ഒരുവര്‍ഷം തികഞ്ഞ ഇന്നലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചു കുടുംബാംഗങ്ങള്‍ക്കൊപ്പം നടത്തിയ ധര്‍ണയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ന്നതിന്റെയും നിഷ്ക്രിയ ഭരണത്തിന്റെയും ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. ആനീസിന്റെ മക്കളായ ധന്യ നിക്സണ്, സീമ ബോബി, സ്മിത ബൈജു എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു. റോക്കി ആളൂക്കാരന്‍, മിനി മോഹന്‍ദാസ്, സിജോയ് തോമസ്, ലിന്റോ തോമസ്, പോള്‍ കുറ്റിക്കാട്ട്, കാര്ത്തികേയന് ഐക്കരപ്പറമ്പില്‍, ജോസ് ചെറിയാടന്‍ എന്നിവര്‍ പ്രസംഗിച്ചു.