സ്നേഹസാന്ത്വനത്തിന്റെ പൊന്പ്രഭയില്; ഇരിങ്ങാലക്കുട ശാന്തിസദനം സുവര്‍ണ ജൂബിലി നിറവില്‍
കാരുണ്യത്തിന്റെ സ്നേഹക്കൂട്, സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ശാന്തിസദനം.
ഇരിങ്ങാലക്കുട: ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി, പാര്ശ്വവല്ക്കരിക്കപ്പെട്ടുപോയ അമ്മമാരുടെ, വിധവകളുടെ, സാധു സ്ത്രീകളുടെ ജീവിതങ്ങളെ സുരക്ഷിതമാക്കാന്‍ ഇരിങ്ങാലക്കുടയില്‍ സ്ഥാപിതമായ അഗതിമന്ദിരം ശാന്തിസദനം സുവര്‍ണ ജൂബിലി നിറവില്‍. പാവങ്ങളുടെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന തൃശൂര്‍ രൂപത ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ആഗ്രഹമായിരുന്നു ഇരിങ്ങാലക്കുടയില്‍ അമ്മമാര്‍ക്കായി ഒരു അഗതിമന്ദിരം വേണമെന്നത്. ഇരിങ്ങാലക്കുട സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജേക്കബ് ചൊവ്വല്ലൂര്‍, സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍ ചെമ്മണ്ണൂര്‍ എന്നിവരെ പിതാവ് ഈ ആഗ്രഹം അറിയിച്ചു. ഇവരുടെ നേതൃത്വത്തില്‍ ഉദാരമതികളായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമ ഫലമായി 1976 ജനുവരി 25 ന് ശാന്തിസദനം ആരംഭിച്ചു.
മര്‍ത്താ കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആഗ്നസിനെ ഇക്കാര്യം അറിയിച്ച് മര്‍ത്താ സന്ന്യാസ സമൂഹത്തിലെ സിസ്റ്റേഴ്സിനെ ശുശ്രൂഷ ചുമതലകള്‍ ഏല്‍പ്പിച്ചു. ഒരു അമ്മയോടു കൂടി കണ്ടംകുളത്തി കുടുംബക്കാരുടെ പറമ്പിലെ ചെറിയ വീട്ടില്‍ ആരംഭിച്ച ഭവനം ഇന്ന് അനേകം അമ്മമാര്‍ക്ക് അഭയ കേന്ദ്രമാണ്. ഇന്നിവിടെ 30 അമ്മമാരും അഞ്ച് സിസ്റ്റേഴ്സുമാണ് ഉള്ളത്. സിസ്റ്റര്‍ എമിഡിയ ആയിരുന്നു ഈ സ്ഥാപനത്തിലെ ആദ്യത്തെ മദര്‍. സുമനസുകളുടെ അനന്ത സ്നേഹവും അകമഴിഞ്ഞ സംഭാവനകളുമാണ് ഈ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. സ്കൂള്‍, കോളജുകള്‍, പള്ളികള്‍, സംഘടനകള്‍, കുടുംബയൂണിറ്റുകള്‍ എന്നിവടങ്ങളില്‍ നിന്നെല്ലാം സന്ദര്‍ശനങ്ങള്‍ നടത്തി കലാപരിപാടികള്‍ അവതരപ്പിച്ച് അമ്മമാരെ സന്തോഷിപ്പിക്കുകയും നിങ്ങള്‍ ഒറ്റയ്ക്കല്ല ഞങ്ങളും ഒപ്പമുണ്ട് എന്ന സന്ദേശം കൈമാറുകയും ചെയ്യുന്നു. അമ്മേ എന്നു വിളിക്കപ്പെടേണ്ടവര്‍ ഒന്നുമല്ലാതായി തള്ളപ്പെടുമ്പോള്‍ അവര്‍ക്ക് അമ്മയും സഹോദരിയും മകളുമാകാന്‍ വിളിക്കപ്പെട്ടവരാണ് ഇവരെ പരിപാലിക്കുന്ന ഓരോ സിസ്റ്റേഴ്സും.
ജൂബിലി ആഘോഷം നാളെ
ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും വാര്‍ഷിക പൊതുസമ്മേളനവും നാളെ വൈകീട്ട് അഞ്ചിന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ഹോസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റിയന് പൊഴോലിപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യപ്രഭാഷണം നടത്തും.
വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ ആദരണം നടത്തും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സ്മരണിക പ്രകാശനം നിര്‍വഹിക്കും. ശാന്തിസദനം ഡയറക്ടര്‍ ഫാ. ലിജോ കോങ്കോത്ത്, ഓര്‍ഫണേജ് കണ്ട്രോള് ബോര്‍ഡ് അംഗം ഫാ. ലിജോ ചിറ്റിലപ്പിള്ളി, സുപ്പീരിയര്‍ ജനറല്‍ മദര്‍ ബിയാട്രിസ് സിഎസ്എം, കൈക്കാരന് പി.ടി. ജോര്‍ജ്, ഗുഡ്ഷെപ്പേര്‍ഡ് പ്രൊവിന്‍ഷ്യന്‍ സിസ്റ്റര്‍ അനിറ്റ് മേരി സിഎസ്എം, ശാന്തിസദനം ചാപ്ലിന് ഫാ. സീമോന്‍ കാഞ്ഞിത്തറ, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, ശാന്തിസദനം മദര്‍ സിസ്റ്റര്‍ നെസി മരിയ സിഎസ്എം തുടങ്ങിയവര്‍ സംസാരിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തെരുവുനായ ഷെല്‍ട്ടറിനെതിരെ ജനകീയ പ്രതിഷേധം; നഗരസഭാ ചെയര്മാന് നിവേദനം നല്കി
കപിലാവേണുവിന്റെ പാര്‍വതീവിരഹം അഭിനയം വെനീസില്‍
ഗവേഷണ മികവില്‍ ക്രൈസ്റ്റ് കോളജ്; വികസിപ്പിച്ചെടുത്ത പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റ്
പുളിക്കലച്ചിറ പാലം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു: ജനങ്ങളുടെ ദുരിതയാത്രയ്ക്കെതിരെ ബിജെപി പ്രതിഷേധത്തിലേക്ക്
വരവീണ സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു
മാടായിക്കോണത്ത് വീട് കുത്തി തുറന്ന് മൊബൈലും പണവും കവര്‍ന്നു, പ്രതി അറസ്റ്റില്‍