ക്ലാസ് മുറികള്‍ റെഡി; സ്കൂള്‍ ബസുകള്‍ കട്ടപ്പുറത്ത്: പൊതുമുതല്‍ നശിക്കുന്നു
എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച നടവരമ്പ് സ്കൂളിലെ രണ്ടു ബസുകള്‍ കട്ടപ്പുറത്തായ നിലയില്‍.
ഇരിങ്ങാലക്കുട: സ്കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ദുരിതയാത്രയോടെ തുടക്കം. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി എംഎല്‍എ ഫണ്ടുപയോഗിച്ച് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ സ്കൂള്‍ ബസുകളാണ് അധികൃതരുടെ അവഗണന മൂലം കട്ടപ്പുറത്ത് തുരുമ്പെടുത്ത് നശിക്കുന്നത്. പല സ്കൂള്‍ കോമ്പൗണ്ടുകളിലും തുരുമ്പെടുത്ത് കിടക്കുന്ന ബസുകള്‍ വിദ്യാലയങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. നടവരമ്പ് ഗവണ്മെന്റ് സ്കൂളിനു മുന്നിലെ ഷെഡില്‍ രണ്ട് സ്കൂള്‍ ബസുകളാണ് കിടക്കുന്നത്. കാലാവധി കഴിഞ്ഞതിനാല്‍ ലേലം ചെയ്തിട്ടും ഇതുവരെയും നീക്കം ചെയ്തിട്ടില്ല.

രണ്ടു ലക്ഷം രൂപക്കാണ് ലേലം നടന്നത്. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂള്‍ മുറ്റത്ത് കിടക്കുന്ന ബസ് ഏറെ ദുരിതമാണ് സൃഷ്ടിക്കുന്നത്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസാണിത്. ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളിനു ലഭിച്ച ബസുകളുടെ കാലാവധി കഴിഞ്ഞതിനാല്‍ പൊളിച്ചുവില്ക്കാന് സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ്. ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയാണു വിദ്യാര്‍ഥികളെ വിദ്യാലയത്തിലേക്കും തിരിച്ചും എത്തിക്കുന്നത്. ഇതിന്റെ വാടക നല്‍കാനും മറ്റും അധ്യാപകരും പിടിഎ ഭാരവാഹികളും പണം കണ്ടത്തേണ്ട സ്ഥിതിയാണ്. നടവരമ്പ് സ്കൂളില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ എന്‍ജിനുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം അറ്റകുറ്റപണിക്കായി പണമില്ലാത്തതിനാലാണ് ഒരു ബസ് കട്ടപ്പുറത്തായത്. എന്നാല്‍ അത് വര്‍ഷങ്ങളോളം ഓടിക്കാനുള്ള സാമ്പത്തിക ശേഷി പല സര്‍ക്കാര്‍ സ്കൂളുകള്‍ക്കുമില്ല. സ്കൂള്‍ ബസുകളുടെ ഇന്‍ഷുറന്‍സ്, റോഡ് ടാക്സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ പുതുക്കുന്നതിനായി വലിയൊരു തുക ആവശ്യമാണ്.
സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കാത്തതിനാല്‍ പിടിഎ ഭാരവാഹികള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സ്ഥിരം ഡ്രൈവര്മാരില്ലാത്തതും താല്‍ക്കാലിക ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്കാന് കഴിയാത്തതും സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമാകുന്നു. ഫിറ്റ്നസ് എടുക്കാനും ടാക്സ് അടയ്ക്കാനും മാത്രം ലക്ഷങ്ങള്‍ വേണം. സര്‍ക്കാര്‍ ഇതിനൊു സ്ഥിരം ഫണ്ട് അനുവദിക്കണം എന്നാണ് അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും അഭിപ്രായം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണടില് നിന്നും സ്കൂള്‍ ബസുകളുടെ അറ്റകുറ്റപ്പണിക്കായി തുക വകയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി അനുമതി നല്‍കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതല്‍ തുരുമ്പെടുത്ത് നശിക്കാന്‍ അനുവദിക്കാതെ കട്ടപ്പുറത്തായ ഈ ബസുകള്‍ നിരത്തിലിറക്കാന്‍ വരും ദിവസങ്ങളിലെങ്കിലും അധികൃതര്‍ തയാറാകണം എന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്