യുണൈറ്റഡ് ആർട്ട്സ് & സ്പോർട്സ് ക്ലബ്, ഇരിങ്ങാലക്കുട ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട നഗരസഭ ചാലാംപാടം, (18-ാം വാർഡ്) ലെ യുണൈറ്റഡ് ആർട്ട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ലോക്ക്ഡൗൺ മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന 100 ഓളം കുടുംബങ്ങൾക്ക് പച്ചക്കറികൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
ഡേവിസ് ഷാജു, ലിവിൻ തോമാസ്, ലിമൽ തോമാസ്, റിവിൻ വർഗീസ്, ബിനോയ്, മിലൻ പോൾ, ജെസ്റ്റിൻ ജേക്കബ്, അലൻ സുരേഷ്, ജോഫിൻ ജോസ്, എന്നിവർ നേതൃത്വം നൽകി. അന്തരിച്ച കൗൺസിലർ ജോസ് ചാക്കോളയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രചോദനമാണ് ഭക്ഷ്യ കിറ്റ് വിതരണത്തിലേയ്ക്ക് നയിച്ചതെന്ന് ക്ലബ് മെമ്പേഴ്സ് അഭിപ്രായപ്പെട്ടു.

ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു