വഴിയാത്രക്കാര്‍ക്കും ചരക്കുവണ്ടിക്കാര്ക്കും ഭക്ഷണം നല്കി എഐവൈഎഫ്
ഇരിങ്ങാലക്കുട: ഭക്ഷണപ്പൊതി വിതരണം നടത്തി എഐവൈഎഫ്. ലോക്ഡൗണില്‍ വഴിയാത്രക്കാര്‍ക്കും ചരക്കുവണ്ടിക്കാര്ക്കും തെരുവില്‍ അലയുന്ന ജീവികള്‍ക്കും ഭക്ഷണം കിട്ടാതെ ഇരിക്കരുത് എന്ന ലക്ഷ്യത്തോടെ എഐവൈഎഫ് കാറളം കമ്മിറ്റിയുടെ നേതൃത്വത്തിലാണു തുടര്‍ച്ചയായി 15 ദിവസങ്ങളിലായി ‘വിശക്കുന്നുവോ…എങ്കില്‍ വണ്ടി നിര്‍ത്തൂ..’ എന്ന പ്ലക്കാടുകളേന്തി മഴയോ വെയിലോ വകവെക്കാതെ സൗജന്യ ഭക്ഷണപ്പൊതി വിതരണം ചെയ്തുവരുന്നത്. ദിവസേന പ്രദേശത്തെ സുമനസുകളുടെ വീടുകളില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ ശേഖരിച്ചാണു കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ ഭക്ഷണം വിതരണം ചെയ്തു വരുന്നത്. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം ജോയിന്റ് സെക്രട്ടറി പി.എസ്. ശ്യാംകുമാര്‍, കാറളം മേഖലാ സെക്രട്ടറി ഷാഹില്‍, പ്രസിഡന്റ് യദുകൃഷ്ണന്, പി.വി. അനീഷ്, ടി.എസ്. ശരത്ത്, പ്രവീണ്‍, കെ.കെ. അനീഷ്, പി.വി. വിഘ്നേഷ്, നിധീഷ് എന്നിവരാണു നേതൃത്വം നല്‍കുന്നത്.

ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു