എബിന് വെള്ളാനിക്കാരന്‍- പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട
ആര്‍ടിപിസിആര്‍ നടത്തി 72 ദിവസത്തിനുള്ളിലുള്ളവരോ കോവിഡ് വാക്സിന് എടുത്തവരോ മാത്രമേ കടകളില്‍ വരാന്‍ പാടുള്ളൂ എന്നു പറയുന്നതും കടകളില്‍ ജോലിചെയ്യുന്നവര്‍ കോവിഡ് വാക്സിന് എടുത്തിരിക്കണമെന്ന നിയമം പാലിക്കുന്നതിനു വ്യാപാരികള്‍ക്ക് 15 ദിവസത്തെ സാവകാശമെങ്കിലും വേണം. ഓണം കഴിയുന്നതുവരെ വാക്സിന് എടുക്കുന്നതിനുള്ള സാവകാശം നല്‍കണം. സര്‍ട്ടിഫിക്കറ്റ് നോക്കി കടകളിലേക്കു കയറ്റുന്നത് ഒരു തരത്തിലും പ്രായോഗികമല്ല. തിരക്കുകള്‍ കുറക്കാന്‍ ഞായറാഴ്ച ഉള്‍പ്പെടെ പ്രവര്‍ത്തി ദിവസമാക്കുകയും കൂടുതല്‍ സമയം കട തുറക്കാനും അനുവദിക്കണം. ഹോട്ടലുകളില്‍ സൗകര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി 50 ശതമാനം പേരെയും ഇരുന്നു കഴിക്കാനുള്ള സാഹചര്യമൊരുക്കണം.