അഡ്വ. ജോണ്‍ നിധിന് തോമസ്-ജനറല്‍ കണ്‍വീനര്‍, ചേംബര്‍ ഓഫ് കൊമേഴ്സ് ഇരിങ്ങാലക്കുട
ലോക്ഡൗണ്‍ മുഴുവന്‍ വ്യാപാരമേഖലയേയും തകര്‍ത്ത അവസ്ഥയിലാണ്. പതിനായിരകണക്കിനു റിക്കവറി നോട്ടീസുകളാണു കേരളത്തിലെ വ്യാപാരികള്‍ക്കു ദിനംപ്രതി കിട്ടികൊണ്ടിരിക്കുന്നത്. അതു കൂടാതെയാണു കടയില്‍ തിരക്ക് കൂടി എന്ന പേരില്‍ സെക്ട്രല്‍ മജിസ്ട്രേറ്റുമാരുടെയും പോലീസിന്റേയും വക പിഴ ഈടാക്കല്‍. കട തുറക്കാന്‍ പറ്റാതെ വില്പന വസ്തുക്കള്‍ നശിപ്പുപോയതടക്കമുള്ള നഷ്ടങ്ങള്‍ വേറെ. ഇത്തരം ഒരു കാലഘട്ടത്തില്‍ വ്യാപാരമേഖലയെ സംരക്ഷിക്കുന്നതിനു പകരം ഈ മേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള നടപടികളാണ് ഇപ്പോഴുള്ളത്. ഇത്തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉദ്യോസ്ഥരുടെ ക്ഷേമത്തിനു വേണ്ടിയാണോയെന്നു തോന്നി പോകുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെയും വ്യാപാരികളുടെയും ആശങ്ക അകറ്റുന്ന തീരുമാനങ്ങള്‍ ഉണ്ടാകണം.