ഹെല്‍ത്ത് സെന്ററിലേക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് നല്കി എംപി
കോണത്തുകുന്ന്: ബെന്നി ബെഹനാന് എംപിയുടെ ‘ഒപ്പമുണ്ട് എംപി ‘ പദ്ധതിയുടെ ഭാഗമായി പാര്‍ലിമെന്റ് മണ്ഡലത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കു കോവിഡ് പ്രതിരോധ മെഡിക്കല്‍ സാമഗ്രികള്‍ നല്‍കുന്നതിന്റെ ഭാഗമായി വെള്ളാങ്കല്ലൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് ആധുനിക സൗകര്യത്തോടുകൂടിയ ഓക്സിജന്‍ കോണ്സന്ട്രേറ്റര് നല്കി. ബെന്നി ബെഹനാന് എംപി ഓക്സിജന്‍ കോണ്സന്ട്രേറ്റര് ഹെല്‍ത്ത് സെന്ററിലേക്കു നല്കി. ജില്ലാ റെഡ്ക്രോസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. റെഡ്ക്രോസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. ഷറഫുദ്ധീന്‍, വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന, പഞ്ചായത്ത് അംഗങ്ങളായ ഷംസു വെളുത്തേരി, നസീമ നാസര്‍, കെ.എ. സദക്കത്തുള്ള, എം.എച്ച്. ബഷീര്‍, കെ. കൃഷ്ണകുമാര്‍, മഞ്ജു ജോര്‍ജ്, ജാസ്മിന് ജോയ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, ജൂണിയര്‍ ഇന്‍സ്പെക്ടര്‍ ശരത് കുമാര്‍, ഡോ. അജിത് തോമസ്, ഹെല്‍ത്ത് സെന്റര്‍ സൂപ്പര്‍വൈസര്‍ സിബി എന്നിവര്‍ പ്രസംഗിച്ചു.