സരിത സുരേഷ് മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
മുരിയാട്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഷീല ജയരാജ് വാഹനാപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയില്‍ നിന്നുള്ള സരിത സുരേഷ് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഒമ്പതു വോട്ടും യുഡിഎഫിന് ആറു വോട്ടും ലഭിച്ചു. തുടര്‍ന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് സരിത സുരേഷിനു പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സത്യവാചകം ചൊല്ലിക്കൊടുത്തു. ജോഷി മാത്യു ഭരണാധികാരിയായിരുന്നു. തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ലത ചന്ദ്രന്, തോമസ് തൊകലത്ത്, പി.ആര്. സുന്ദരന്‍, കെ.സി. ഗംഗാധരന് മാസ്റ്റര്‍, കെ. വൃന്ദ കുമാരി, കെ.പി. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം