വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: എസ്എന്‍ഡിപിയോഗം ആവിഷ്കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുന്ന രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്സ് എസ്എന്‍ഡിപി യോഗം മുകുന്ദപൂരം യൂണിയന് ഹാളില്‍ സംഘടിപ്പിച്ചു. യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം വിവാഹപൂര്‍വ കൗണ്‍സിലിംഗ് ക്ലാസ് ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപിയോഗം ഡയറക്ടര്‍ സി.കെ. യുധി അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, യൂണിയന് കൗണ്‍സിലര്‍ വി.ആര്. പ്രഭാകരന്, വനിതാസംഘം യൂണിയന് പ്രസിഡന്റ് സജിത അനില്‍കുമാര്‍, സെക്രട്ടറി രമ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു ജിജി വര്‍ഗീസ് സ്ത്രീപുരുഷ മനശാസ്ത്രം എന്ന വിഷയത്തെക്കുറിച്ചും പ്രായിപ്ര ദമനന് കുടുംബഭദ്രത എന്ന വിഷയത്തെ കുറിച്ചും ക്ലാസെടുത്തു.