ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്നും ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളം നല്‍കണമെന്നുമാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിലെ ഓഫീസ് സമുച്ചയങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയില്‍ ജില്ലാ ട്രഷറര്‍ എ.എം. നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ചാലക്കുടി താലൂക്ക് കേന്ദ്രത്തില്‍ ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്മാന് കെ.എ. ശിവന്, അയ്യന്തോള്‍ കളക്ടറേറ്റ് കേന്ദ്രീകരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.യു. കബീര്‍, കുന്നംകുളത്ത് ജില്ലാ സെക്രട്ടറി വി.ജെ. മെര്‍ളി, തൃശൂര്‍ താലൂക്ക് കേന്ദ്രത്തില്‍ ജില്ലാ പ്രസിഡന്റ് വി.വി. പ്രസാദ്, ്, മാളയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി, മെഡിക്കല്‍ കോളജ് കേന്ദ്രമായി ജില്ലാ ജോയിന്റ് സെക്രട്ടറി പി. ധനുഷ്, പുതുക്കാട് ട്രഷറി കേന്ദ്രമായി ജില്ലാ വൈസ് പ്രസിഡന്റ് എം.എച്ച്. ബാലമുരളി, കൊടുങ്ങല്ലൂരില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ്. അനില്‍കുമാര്‍, നാട്ടികയില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. ഷാജി, വടക്കാഞ്ചേരിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. ഗോപകുമാര്‍, ചാവക്കാട് ജില്ലാ കമ്മറ്റി അംഗം കെ.എം. രമേഷ് എന്നിവര്‍ ഐക്യദാര്‍ഢ്യ സദസുകള്‍ ഉദ്ഘാടനം ചെയ്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു