മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ചികിത്സാ സഹായമായി നല്‍കിയത് 1.26 കോടി

ഇരിങ്ങാലക്കുട: മണ്ഡലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായമായി. 1,26,52,000 രൂപ വിതരണം ചെയ്തതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 770 ലധികം ഗുണഭോക്താക്കള്ക്കായാണു 1.26 കോടി രൂപ വിതരണം ചെയ്തത്.