അഗ്നിപഥിനെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ സത്യാഗ്രഹ സമരം നടത്തി
ഇരിങ്ങാലക്കുട: നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഗ്നിപഥിനെതിരെ ഇരിങ്ങാലക്കുട ആല്ത്തറക്കല് സത്യാഗ്രഹസമരം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ച സമരത്തില്‍ ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനന്, സോണിയ ഗിരി, സോമന് ചിറ്റേത്ത്, ബ്ലോക്ക് ഭാരവാഹികളായ എല്‍.ഡി. ആന്റോ, ബിബിന്‍ തുടിയത്ത്, ജോസ് മൂഞ്ഞേലി, ശശികുമാര്‍ ഇടപ്പുഴ, വിജയന് ഇളയേടത്ത്, പി.എന്‍. സുരേഷ് കുമാര്‍, ഷാജു പാറേക്കാടന്‍, സുജ സഞ്ജീവ് കുമാര്‍, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രജനി ടീച്ചര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍, തോമസ് തൊകലത്ത്, കെ.വി. രാജു, ബാബു തോമസ്, ഷാറ്റോ കുര്യന്, ഷാജന്, എ.എ. ഹൈദ്രോസ്, ടി.ആര്. രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു