ഏഷ്യന്‍ അണ്ടര്‍ 20 വിമന്‍ വോളിബോള്‍ ടീമില്‍ സെന്റ് ജോസഫ്സ് കോളജ് വിദ്യാഥിനി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി അലീന ബിജു ഏഷ്യന്‍ അണ്ടര്‍ 20 വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കസാക്കിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 12 അംഗ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അലീന ബിജു കേരളത്തില്‍നിന്നുളള ഏക അംഗമാണ്. രണ്ടു മാസമായി ഒഡീഷ്യയിലാണ് ക്യാമ്പിന്റെ പരിശീലനം നടന്നുവരുന്നത്. ജൂലൈ അഞ്ച് മുതലാണ് കസാക്കിസ്ഥാനില്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് സഞ്ജയ് ബാലികയുടെ ശിക്ഷണത്തിലാണ് പരിശീലനം നേടിവരുന്നത്. അലീന ബിജു മാന്നാനം സ്വദേശിയാണ്, മനകടവില് ബിജു-മേഴ്സി ദമ്പതികളുടെ മകളാണ്. സെന്റ് ജോസഫ്സ് കോളജില്‍ നിന്നും ദേശീയ ടീമിലേക്കുളള അലീന ബിജുവിന്റെ നേട്ടത്തില്‍ കോളജ് ഒന്നടങ്കം സന്തോഷത്തിലാണ്.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു