കോണ്‍ഗ്രസ് വേളൂക്കര മണ്ഡലം കമ്മിറ്റി അവാര്‍ഡുകള്‍ വിതരണം ചെയ്തു
വേളൂക്കര: കോണ്‍ഗ്രസ് വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സാംസ്കാരിക കാര്‍ഷിക രംഗത്തെ സമഗ്ര സംഭാവന ചെയ്ത വ്യക്തികള്‍ക്കും ലീഡര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഓഫീസില്‍ പുതിയതായി ആരംഭിച്ച ലീഡര്‍ ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു. മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുര്യന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശശി കുമാര്‍ ഇടപ്പുഴ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വിന്‍സെന്റ് കാനംകുടം, എന്‍.ജി. ശശിധരന്, ടി.ഡി. ലാസര്‍, ജോണി കാച്ചപ്പിള്ളി, ഹേമന്ത് കുളങ്ങര, ജോണ്‍ കോക്കാട്ട് എന്നിവര്‍ സംസാരിച്ചു. ആമിന അബ്ദുല്‍ഖാദര്‍, ഷീബാ നാരായണന്, സ്വപ്ന സെബാസ്റ്റ്യന്‍, യൂസഫ് കൊടകരപരമ്പില്, പി.വി. മാത്യു, പുഷ്പം ജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം