ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ ഇരിങ്ങാലക്കുട ബിപിസി വി.ബി. സിന്ധു അധ്യക്ഷത വഹിച്ചു. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സുജാത സ്വാഗതവും സിആര്‍സിസി കോ-ഓര്‍ഡിനേറ്റര്‍ ജെന്നി ആന്റണി നന്ദിയും പറഞ്ഞു. ഇഎന്‍ടി, ഐഡി വിഭാഗം ക്യാമ്പുകള്‍ ആണ് ഇന്ന് നടന്നത്. ഇരിങ്ങാലക്കുട ജനറല്‍ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ. ഇ.ആര്. രജിത്, സൈക്കോളജിസ്റ്റ് ജയേഷ്, ഇഎന്‍ടി ഡോ. ജീന (പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രം) എന്നിവര്‍ ക്യാമ്പ് നയിച്ചു. ഐഡി വിഭാഗത്തില്‍ 25 കുട്ടികളും ഇഎന്‍ടി വിഭാഗത്തില്‍ എഴ് കുട്ടികളുമാണ് പങ്കെടുത്തത്.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു