ഭദ്രം കുടുംബ സുരക്ഷ പദ്ധതിയിലെ ഇരിങ്ങാലക്കുട യൂണിറ്റ് അംഗങ്ങളുടെ മരണാനന്തര സഹായം നല്കി
ഇരിങ്ങാലക്കുട: കേരള വ്യാപാരി ഏകോപന സമിതി തൃശൂര്‍ ജില്ലയുടെ ഭദ്രം കുടുംബ സുരക്ഷ പദ്ധതിയിലെ ഇരിങ്ങാലക്കുട യൂണിറ്റ് അംഗങ്ങളുടെ മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപയും, ചികിത്സാ സഹായമായ ഒന്നര ലക്ഷം രൂപയും വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ കേരള വ്യാപാരി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.യു. അബ്ദുള്‍ ഹമീദ് വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍ സ്വാഗതവും ട്രഷറര്‍ വി.കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റ് ടി.വി. ആന്റോ, വൈസ് പ്രസിഡന്റുമാരായ ടി. മണി മേനോന്, പി.വി. നോബിന്, ജോയിന്റ് സെക്രട്ടറിമാരായ ഡീന്‍ ഷാഹിദ്, ഷൈജോ ജോസ്, കെ.ആര്. ബൈജു, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോണ്‍ ജോസ്, വനിതാ വിംഗ് പ്രസിഡന്റ് മിനി ജോസ് കാളിയങ്കര എന്നിവര്‍ നേതൃത്വം നല്കി. തൃശൂര്‍ ജില്ലാ സെക്രട്ടറിയും ജില്ലാ മര്‍ക്കന്റെന്‍ ബാങ്ക് പ്രസിഡന്റുമായ ലൂക്കോസ് തലക്കോട്ടൂരിനേയും, ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ക്ഷേമനിധി കോഡിനേറ്ററുമായ സി.എല്‍. റാഫേലിനേയും യോഗത്തില്‍ ആദരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു