കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ടവര്‍ ആന്‍ഡ് ട്രേഡ് സെന്‍ഡറില്‍ കേക്ക് മേളയുടെ ഉദ്ഘാടനം നടന്നു
കാട്ടൂര്‍: ക്രിസ്തുമസ് നവവത്സരാഘോഷങ്ങളുടെ ഭാഗമായി കുറഞ്ഞ വിലക്ക് വിവിധതരം കേക്കുകള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ടവര്‍ ആന്‍ഡ് ട്രേഡ് സെന്‍ഡറില്‍ ആരംഭിച്ചു. കേക്ക് മേളയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിച്ചു. കേക്ക് മേളയില്‍ നിന്നും പ്രമുഖ കമ്പനികളായ ഹോട്ട് ഓവന്, അമേയ്സ്, എലൈറ്റ്സ് എന്നിവയുടെ പ്ലം കേക്ക്, ടീ കേക്ക്, നട്ട് കേക്ക്, മാര്‍ബിള്‍ കേക്ക്, ഐസ് കേക്ക്, പൈനാപ്പിള്‍ കേക്ക്്, ക്രീം കേക്ക്, ബട്ടര്‍ കേക്ക്, പരിയാരം പുഡിംഗ് കേക്ക് തുടങ്ങിയവയും ബ്ലാക്ക് ഫോറസ്റ്റ് വൈറ്റ് ഫോറസ്റ്റ് കേക്കുകളും ആവശ്യാനുസരണം ലഭ്യമാണെന്നും കേക്ക് മേളയില്‍ 70 രൂപക്ക് വരെ പ്ലം കേക്കുകളും, ബ്ലാക്ക് ഫോറസ്റ്റും വൈറ്റ് ഫോറസ്റ്റും എന്നിവ 450 രൂപയ്ക്കും ലഭ്യമാണെന്നും കൂടുതല്‍ അളവില്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കുമെന്നും ബാങ്ക് പ്രസിഡന്ററിയിച്ചു. ഭരണ സമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, പ്രമീള അശോകന്, മധുജ ഹരിദാസ്, കിരണ്‍ ഒറ്റാലി, എം.ജെ. റാഫി ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാര്‍ സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.