ലോക മയക്കുമരുന്ന് വിരുദ്ധ ദിനം 2023 ആചരിച്ചു
ഇരിങ്ങാലക്കുട: ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് 50 ഉം 167 ഉം വിജിലന്‍ഡ് എഗൈന്‍സ്റ്റ് ഡ്രഗ് അഭ്യൂസ് ഇന്ത്യയും സംയുക്തമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പരിപാടി ഉദ്ഘാടനം ചെയ്തു. വിജിലന്‍ഡ് എഗൈന്‍സ്റ്റ് ഡ്രഗ് അബ്യൂസ് ഇന്ത്യയുടെ പ്രസിഡന്റ് എന്‍. പത്മനാഭന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എം. അബ്ദുല്‍ ജമാലിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. മുഹമ്മദ് റാഫി, ഫാ. വര്‍ഗീസ്, ഡോ. സോയ ജോസഫ്, അമൃത തോമസ്, ഡോ. സിനി വര്‍ഗീസ്, റഷീദ് ആതിര, പി.എം.എ. ഖാദര്‍, സക്കറിയ വടക്കേകാട് തുടങ്ങിയവര്‍ സംസാരിച്ചു. റിട്ട. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എം.പി. മുഹമ്മദ് റാഫിയുടേയും മെന്റലിസ്റ്റ് യദുനാഥിന്റെയും നേതൃത്വത്തില്‍ ബിയോണ്ട്മൈന്റ്സ് എന്ന വിഷയത്തില്‍ മയക്കുമരുന്ന് വിരുദ്ധ ബോധവല്കരണ ക്ലാസ് നടന്നു.