ഇരിങ്ങാലക്കുട പോക്സോ കേസില്‍ ജാമ്യമെടുത്ത് ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: പോക്സോ കേസില്‍ ജാമ്യമെടുത്ത് ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. 2018 ല്‍ നടന്ന കേസിലെ പ്രതി പൊറത്തിശേരി തേലപ്പിള്ളി പള്ളത്താംപറമ്പില് മിരാജുദ്ധീന് (41) എന്ന ആളാണ് പിടിയിലായത്. വിദേശത്തുപോയ പ്രതി തിരിച്ച് വന്ന് കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതി രഹസ്യമായി വീട്ടില്‍ ഒരു ചടങ്ങിന് വരുന്ന വിവരം ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന് ലഭിച്ചതനുസരിച്ചാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ്ഐ എം.എസ്. ഷാജന്, ഉദ്യോഗസ്ഥരായ സതീഷ് അവിട്ടത്തൂര്‍, മുകേഷ് ചെന്തുരുത്തി എന്നിവര്‍ ഉണ്ടായിരുന്നു.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍