കൂത്തുമാക്കല്‍ പട്ടാണിക്കടവ് റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
പടിയൂര്‍: പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന കൂത്തുമാക്കല്‍ പട്ടാണിക്കടവ് റോഡിന്റെ നിര്‍മാണോദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണു നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. കൂത്തുമാക്കല്‍ ഷട്ടര്‍ പരിസരത്തു വച്ചു നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. സുധന് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് മുഖ്യാഥിതിയായിരുന്നു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.സി. ബിജു, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരന്, വാര്‍ഡ് മെമ്പര്‍ സുനിത മനോജ് എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി