വേളൂക്കര പഞ്ചായത്തില്‍ കൃഷിഭവന് സബ് സെന്റര്‍ ആരംഭിച്ചു
കൊറ്റനെല്ലൂര്‍: കര്‍ഷകരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് പരിഹാരമായി വേളൂക്കര പഞ്ചായത്തില്‍ കൃഷിഭവന് സബ് സെന്റര്‍ ആരംഭിച്ചു. കൊറ്റനെല്ലൂരിലെ പഞ്ചായത്ത് വാണിജ്യസമുച്ചയത്തിലാണു പ്രവര്‍ത്തനം തുടങ്ങുന്നത്. നിലവില്‍ പഞ്ചായത്തിന്റെ വടക്കേ കിഴക്കേ മൂലയിലാണ് കൃഷിഭവന് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസില്‍ നിന്നു നാലു കിലോമീറ്ററോളം അകലെയാണിത്. ഇനി അപേക്ഷ സ്വീകരിക്കാനും ഉത്പാദനോപാധികളുടെ വിതരണത്തിനും മറ്റുമായി സബ് സെന്ററിന്റെ സേവനം കര്‍ഷകര്‍ക്കു പ്രയോജനപ്പെടുത്താനാകുമെന്നു അധികൃതര്‍ പറഞ്ഞു. സബ് സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ടി. പീറ്റര്‍ അധ്യക്ഷത വഹിച്ചു. ടി.എസ്. സുരേഷ്, ഇന്ദിര തിലകന്, ടി.ആര്. സുനില്‍, കെ.കെ. വിനയന്, എ.ബി. സജീവ്കുമാര്‍, എം.കെ. ഉണ്ണി, ഒ.കെ. ഉണ്ണികൃഷ്ണന്, വിനോദ് ഇടവന എന്നിവര്‍ പ്രസംഗിച്ചു.