ക്രൈസ്റ്റ് കോളജ് സെമിനാർ ഹിംസയെ പ്രതിരോധിക്കേണ്ടത് കലാകാരൻമാർ: സച്ചിദാനന്ദൻ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മലയാളവിഭാഗവും സാഹിത്യ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ഏകദിന സെമിനാർ കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഹിംസയുടെ രൂപം ഓരോ കാലത്തും മാറിവരുമെന്നും സങ്കുചിത ദേശീയതയും ഒരുതരം ഹിംസയാണെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. അതിനെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം കലാകാരൻമാർക്കുണ്ട്. ക്രൈസ്റ്റ് കോളജ് മലയാളവിഭാഗവും സാഹിത്യ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ഭാഷയും സാഹിത്യവും എന്ന ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിൽ, കോളജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറന്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആഡ്രൂസ്, ഡയറക്ടർ ഫാ. ഡോ. വിൽസൻ തറയിൽ, എ. സിന്റൊ കോങ്കോത്ത് എന്നിവർ പ്രസംഗിച്ചു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു