കലാഭവന്‍ കബീര്‍ മെമ്മോറിയല്‍ കാസ തൃശൂര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഗുരുവായൂര്‍ ബറ്റാലിയന് ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ സമാപിച്ച മൂന്നാമത് കലാഭവന്‍ കബീര്‍ മെമ്മോറിയല്‍ കാസ തൃശൂര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഗുരുവായൂര്‍ ബാഡ്മിന്റന്‍ ബറ്റാലിയന് കിരീടം നേടി. ഫൈനലില്‍ കൗണ്ടര്‍ പാര്‍ട്സ് തൃശൂരിനെ 2-1 പരാജയപ്പെടുത്തി. ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കൗണ്ടര്‍ പാര്‍ട്സ് തൃശൂരിന്റെ ടൈറ്റസ്- സ്റ്റെജിന് സഖ്യം ബറ്റാലിയന്റെ വിനോയ്- ബ്രയാന്‍ സഖ്യത്തെ പരാജയപ്പെടുത്തി ലീഡ് നേടി.
രണ്ടാമത്തെ മത്സരത്തില്‍ ബാഡ്മിന്റണ്‍ ബെറ്റാലിയന് ലിജില്‍- ഷൈന്‍ സഖ്യം കൗണ്ടര്‍ പാര്‍ട്സിന്റെ ഷാനു- നിഷി സഖ്യത്തെ പരാജയപ്പെടുത്തി സമനില നേടി. തുടര്‍ന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ബാഡ്മിന്റന്‍ ബറ്റാലിയന്റെ ശ്രീകുമാര്‍- ജോഷി വടക്കന്‍ സഖ്യം കൗണ്ടര്‍ പാര്‍ട്സിന്റെ ഡേവിസ് – തോമസ് പരാജയപ്പെടുത്തി കിരീടം നേടി. കലാഭവന്‍ കബീറിന്റെ കുടുംബാംഗങ്ങള്‍ സമ്മാനദാനം നിര്‍വഹിച്ചു.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം സിനിമാ നടന് ഇടവേള ബാബു നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷന് പ്രസിഡന്റ് ബാബു മേച്ചേരിപ്പടി മുഖ്യാതിഥിയായിരുന്നു. സീരിയല്‍ നടന് സതീഷ് ബാബു ആശംസകള്‍ നേര്‍ന്നു. ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമി പ്രസിഡന്റ് സ്റ്റാന്‍ലി മാമ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശൂര്‍ ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് പീറ്റര്‍ ജോസഫ് സ്വാഗതം ആശംസിച്ചു. ഷെയ്ക് ദാവൂദ്, മുഹമ്മദ് സാലി, ആള്‍ജോ എന്നിവര്‍ നേതൃത്വം നല്കി.