ബിന്ദു പ്രദീപ് കാറളം പഞ്ചായത്ത് പ്രസിഡന്റ്
ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ ബിന്ദു പ്രദീപിനെ തെരഞ്ഞെടുത്തു. പതിനഞ്ചംഗ ഭരണസമിതിയില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിലെ ധാരണയനുസരിച്ച് സിപിഎമ്മില്‍നിന്നുള്ള സീമ പ്രേംരാജ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന് 12, യുഡിഎഫിന് ഒന്ന്, ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബിന്ദു പ്രദീപിന്റെ പേര് സീമ പ്രേംരാജ് നിര്‍ദേശിക്കുകയും ടി.എസ്. ശശികുമാര്‍ പിന്താങ്ങുകയുംചെയ്തു. രണ്ടാംവാര്‍ഡ് കുമരഞ്ചിറ അംഗങ്ങളായ ബിന്ദു സിപിഐ കിഴക്കുമുറി ബ്രാഞ്ച് സെക്രട്ടറിയും മഹിളാസംഘം കാറളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ്. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്ലിസ്സന് ഡേവിസ് വരണാധികാരിയായിരുന്നു.