കോണ്‍ഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്വെന്ഷന് നടത്തി
കോണ്‍ഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തക കണ്വെന്ഷന് കെപിസിസി മെമ്പര്‍ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴുത്താണി ആര്‍എംഎല്‍പി സ്കൂളില്‍ നടന്ന പ്രവര്‍ത്തക കണ്വെന്ഷന് കെപിസിസി മെമ്പര്‍ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. അന്തരിച്ച മുന്‍ മണ്ഡലം പ്രസിഡന്റ് ശ്രീധരന് പൊഴേക്കടവില്‍ അനുസ്മരണം ജില്ലാ കോണ്‍ഗ്രസ്സ് സെക്രട്ടറി ആന്റോ പെരുമ്പിള്ളി നിര്‍വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍, ജില്ലാ കോണ്‍ഗ്രസ്സ് സെക്രട്ടറി സതീഷ് വിമലന്, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷാറ്റോ കുര്യന്, നേതാക്കളായ സോമന് ചിറ്റേത്ത്, രാജലക്ഷ്മി കുറുമാത്ത്, ടി.വി. ചാര്‍ളി, തങ്കപ്പന് പാറയില്‍, അഡ്വ ശശികുമാര്‍ ഇടപ്പുഴ, സുബീഷ് കാക്കനാടന് എന്നിവര്‍ പ്രസംഗിച്ചു. ഭൂപണയ ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ, കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, വൈസ് പ്രസിഡന്റ് പ്രമീള അശോകന്, ഡയറക്ടര്‍ മുഹമ്മദ് ഇക്ബാല്‍, മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വിനീത, പുതിയതായി തെരഞ്ഞെടുത്ത ബൂത്ത് പ്രസിഡന്റുമാര്‍, കലോത്സവ വിജയികള്‍ എന്നിവരെ ആദരിച്ചു. പി.എസ്. മണികണ്ഠന്, വി.ഡി. സൈമണ്‍, വേണു കുട്ട ശാം വീട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി