കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ ഇരിങ്ങാലക്കുട മേഖല സമ്മേളനം നടന്നു
ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ ഇരിങ്ങാലക്കുട മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ബൈജു ജോസഫ് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ച അംഗങ്ങളുടെ മക്കള്‍ക്ക് സംസ്ഥാന സെക്രട്ടറി രവി പുഷ്പഗിരി സമ്മാന വിതരണം നടത്തി. ജില്ലാ സെക്രട്ടറി പി. ബിജു മുഖ്യപ്രഭാഷണം നടത്തി. എം.കെ. കാര്ത്തികേയന് സ്വാഗതവും ടി.എസ്. ബൈജു നന്ദിയും രേഖപ്പെടുത്തി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു