സിറ്റിസന്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കാര്‍ഷിക വിപണനമേള ആരംഭിച്ചു
ഇരിങ്ങാലക്കുട: സിറ്റിസന്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിപണനമേള ആരംഭിച്ചു. ഠാണാ ജംഗ്ഷനു വടക്കു ഭാഗത്ത് മൈതാനിയില്‍ ആരംഭിച്ച മേള പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വനിതാഫെഡ് ചെയര്‍പേഴ്സണ്‍ അഡ്വ. കെ.ആര്. വിജയ അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിളളി, നഗരസഭ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, സെക്രട്ടറി ഷിജി റോമി, സംഘാടകസമിതി ചെയര്മാന് കെ.എസ്. രമേഷ്, കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന മേളയില്‍ കാര്‍ഷിക യന്ത്രങ്ങളുടെയും പുഷ്പഫല ഔഷധ സസ്യങ്ങളുടെയും പ്രദര്‍ശനവും വില്‍പനയുമാണു ഒരുക്കിയിട്ടുള്ളത്.

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു