വനിതാ സ്വയംതൊഴില്‍ പരിശീലനവുമായി ഗ്രാമീണ വായനശാല
മുരിയാട്: മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ ഊരകം പിഎല്‍ഒ ഗ്രാമീണവായനശാലയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ദ്വിദിന അച്ചാര്‍ നിര്‍മാണപരിശീലനം സംഘടിപ്പിച്ചു. ഇസാഫ് ഫൗണ്ടേഷന്റെ സഹകരത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
ബീറ്റ്റൂട്ട്, ഉണക്കമുന്തിരി, ബീഫ്, മീന്‍, പച്ചമുളക്, നെല്ലിക്ക, കാടമുട്ട എന്നിവ ഉപയോഗിച്ചുള്ള അച്ചാര്‍ നിര്മാണപരിശീലനമാണ് നടന്നത്. സംരംഭകത്വത്തിലേക്ക് കടന്നുവരാന്‍ താത്പര്യമുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനത്തിന്റെ ഭാഗമായിനടന്നു. നാല്പതില്പരം വീട്ടമ്മമാരാണ് പരിപാടിയില്‍ പങ്കെടുത്തത്.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ദ്വിദ്വിന പരിശീലനപരിപാടി ഉദ്ഘാടനംചെയ്തു. ഇസാഫ് ഫൗണ്ടേഷന് കോ ഓര്‍ഡിനേറ്റര്‍ ഷൈനി ജോസ് ആമുഖഭാഷണംനടത്തി. സ്കില്‍ ഡെവലപ്മെന്റ് കോ ഓര്‍ഡിനേറ്റര്‍ ജെസ്റ്റിന് ലൂക്കോസ്, സസ്റ്റൈനബിള്‍ ബാങ്ക് പ്രതിനിധി മനു ബേബി, മായ ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഗീത ബോബി ക്ലാസുകള്‍ നയിച്ചു.

മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
മുരിയാട് പഞ്ചായത്ത് പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം