കാറളം ഹരിപുരം അമ്പലക്കടവില്‍ ഒരു ലക്ഷം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കാറളം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കരുവന്നൂര്‍ ചേറ്റുവാപ്പുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ കാറളം ഗ്രാമ പ്പഞ്ചായത്ത്, ഹരിപുരം, അമ്പലക്കടവില്‍ നിക്ഷേപിച്ചു. മൂന്ന് ഘട്ടങ്ങളായി 5 ലക്ഷം കാര്‍പ്പ് കുഞ്ഞുങ്ങളെയാണ് 202425 കാലയളവില്‍ കരുവന്നൂര്‍ പുഴയില്‍ നിക്ഷേപിച്ചത്.കാറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാമ്പ്ര അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രജനി നന്ദനന്‍, തൃശൂര്‍ ജില്ല മത്സ്യത്തൊഴിലാളി സംഘം വൈസ് ചെയര്മാന് എ.എസ്. ഹൈദ്രോസ്, ഫിഷറീസ് ഡിപ്പാര്‍ട്മെന്റിലെ ഇന്‍ലാന്‍ഡ് ഇന്‍സ്പെക്ടര്‍ യു. ഷാന്‍, കോ ഓര്‍ഡിനേറ്റര്‍ പി.എ. ഷഹന, പ്രൊമോട്ടര്‍ അനില്‍ മംഗലത്ത് എന്നിവരും കാട്ടൂര്‍, കാറളം ഗ്രാമപ്പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളും പങ്കെടുത്തു.