വനിതാ സ്വയംതൊഴില് പരിശീലനവുമായി ഗ്രാമീണ വായനശാല
മുരിയാട്: മുരിയാട് പഞ്ചായത്തിലെ പുല്ലൂര് ഊരകം പിഎല്ഒ ഗ്രാമീണവായനശാലയുടെ നേതൃത്വത്തില് വനിതകള്ക്കായി ദ്വിദിന അച്ചാര് നിര്മാണപരിശീലനം സംഘടിപ്പിച്ചു. ഇസാഫ് ഫൗണ്ടേഷന്റെ സഹകരത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
ബീറ്റ്റൂട്ട്, ഉണക്കമുന്തിരി, ബീഫ്, മീന്, പച്ചമുളക്, നെല്ലിക്ക, കാടമുട്ട എന്നിവ ഉപയോഗിച്ചുള്ള അച്ചാര് നിര്മാണപരിശീലനമാണ് നടന്നത്. സംരംഭകത്വത്തിലേക്ക് കടന്നുവരാന് താത്പര്യമുള്ളവര്ക്ക് ആവശ്യമായ മാര്ഗനിര്ദേശങ്ങളും പരിശീലനത്തിന്റെ ഭാഗമായിനടന്നു. നാല്പതില്പരം വീട്ടമ്മമാരാണ് പരിപാടിയില് പങ്കെടുത്തത്.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ദ്വിദ്വിന പരിശീലനപരിപാടി ഉദ്ഘാടനംചെയ്തു. ഇസാഫ് ഫൗണ്ടേഷന് കോ ഓര്ഡിനേറ്റര് ഷൈനി ജോസ് ആമുഖഭാഷണംനടത്തി. സ്കില് ഡെവലപ്മെന്റ് കോ ഓര്ഡിനേറ്റര് ജെസ്റ്റിന് ലൂക്കോസ്, സസ്റ്റൈനബിള് ബാങ്ക് പ്രതിനിധി മനു ബേബി, മായ ഗോപിനാഥ് തുടങ്ങിയവര് പ്രസംഗിച്ചു. സംഗീത ബോബി ക്ലാസുകള് നയിച്ചു.