ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് സര്‍വീസില്‍ നിന്നും വിരമിച്ചു
ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് സര്‍വീസില്‍ നിന്നും വിരമിച്ചു
ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനു മാധ്യമപ്രവര്‍ത്തകരുടെ യാത്രയയപ്പ്
ഇരിങ്ങാലക്കുട: സര്‍വീസില്‍ നിന്നു വിരമിക്കുന്ന ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനു മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ചെറാക്കുളം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് കെ.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. സിഐ എം.ജെ. ജിജോ മുഖ്യാതിഥിയായിരുന്നു. ജോസ് ജെ. ചിറ്റിലപ്പിള്ളി, ഷാജന് ചക്കാലക്കല്‍, നവീന്‍ ഭഗീരഥന്, ഹരി ഇരിങ്ങാലക്കുട, കെ.എ. റിയാസുദ്ദീന്‍, സീനിയര്‍ മാധ്യമ പ്രവര്‍ത്തകനായ മൂലയില്‍ വിജയകുമാര്‍, പ്രസ് ക്ലബ് ട്രഷറര്‍ വര്ധനന് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനമൈത്രി സമിതിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനു യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനു ഇരിങ്ങാലക്കുട ജനമൈത്രി സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. പ്രഫ. കെ.യു. അരുണന് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സിഐ എം.ജെ. ജിജോ അധ്യക്ഷത വഹിച്ചു. ജനമൈത്രി സമിതിയുടെ സ്നേഹോപഹാരം സമിതി അംഗങ്ങള്‍ ഡിവൈഎസ്പിക്കു കൈമാറി. ജനമൈത്രി സമിതി അംഗം കെ.എന്‍. സുഭാഷ്, അഡ്വ. കെ.ജി അജയകുമാര്‍, സമിതി അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

ആറ് മാസം മുമ്പ് പുനരുദ്ധരിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
എല്ലാവര്ക്കും വീട് എന്ന പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി