എടക്കുളത്ത് കൈത്തോടിന് കുറുകേ നിര്‍മിച്ച പാലം തകര്‍ന്നു
പെരുവല്ലിപ്പാടത്തിനോടു ചേര്‍ന്നുള്ള കൈത്തോടിന് കുറുകേ നിര്‍മിച്ച പാലം തകര്‍ന്നപ്പോള്‍.
ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എടക്കുളത്ത് കൈത്തോടിനു കുറുകേ നിര്‍മിച്ചുകൊണ്ടിരുന്ന പാലം തകര്‍ന്നു. പെരുവല്ലിപ്പാടത്തെ പെരുംതോട്ടിലേക്കുള്ള കൈത്തോടിന് കുറുകേ നിര്‍മിച്ചുകൊണ്ടിരുന്ന പാലത്തിന്റെ മുകള്‍ഭാഗമാണ് കഴി ഞ്ഞ ദിവസം തകര്‍ന്നത്. പെരുവല്ലിപ്പാടത്തേക്ക് കൃഷിക്ക് ആവശ്യമായ വാഹനങ്ങള്‍ കടത്തുന്നതിനായി കര്‍ഷകരുടെ ആവശ്യപ്രകാരമാണ് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടര ലക്ഷം ചെലവഴിച്ച് പാലം നിര്‍മിച്ചത്.
തോട്ടില്‍ മുളകള്നാട്ടി തട്ടിന് താങ്ങായി നിര്‍ത്തിയായിരുന്നു മുകള്ഭാഗം കോണ്‍ക്രീറ്റിട്ടത്. എന്നാല്‍ താങ്ങ് കൊടുത്തിരുന്ന മുളകള്‍ മണ്ണിലേക്ക് താഴ്ന്നതോടെ മുകള്‍ ഭാഗം തട്ടോടുകൂടി നിലംപതിക്കുകയായിരുന്നു. ഉടന്‍തന്നെ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, അസി. എന്‍ജിനീയര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. കോണ്ക്രീറ്റിട്ടതിന് പിന്നാലെയായിരുന്നു തകര്‍ന്നത്. തോട്ടിലെ മണ്ണിന് ബലമില്ലാത്തതിനാല്‍ ആദ്യം താഴെ കോണ്ക്രീറ്റിട്ടശേഷം മുകള്ഭാഗം കോണ്‍ക്രീറ്റിടാന്‍ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
പാലം തകര്‍ന്നതില്‍ ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പാലം വീണയുടന്‍ മണ്ണുമാന്തി ഉപയോഗിച്ച് പൊളിഞ്ഞുവീണ ഭാഗങ്ങള്‍ നീക്കംചെയ്തത് വിഷയം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ വേണ്ടിയാണെന്നും ബിജെപി ആരോപിച്ചു. സൗത്ത് ജില്ലാ സെക്രട്ടറി വിപിന്‍ പാറമേക്കാട്ടില്‍, 13-ാം വാര്‍ഡ് അംഗം അശ്വതി ജിനേഷ്, അജീഷ് വലിയപറമ്പില്‍, സൈജു അരംപറമ്പില് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോള്‍
സ്കൂള്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സോഷ്യല്‍ ആക്ഷന്‍ ഫോറം വനിതാ ദിനം സംഘടിപ്പിച്ചു
മരിയന്‍ നിറവില്‍ രൂപത സിഎല്‍സി വനിതാ സംഗമം സംഘടിപ്പിച്ചു
ബ്ലെസി പോള്‍ പട്ടത്ത് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി