കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നനിലയില്‍.
കാക്കാത്തുരുത്തി: പാലത്തിന്റെ കൈവരി തകര്‍ന്ന് അപകടാവസ്ഥയിലായത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീ ഷണിയാകുന്നു. പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ പടിയൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ ഇരുവശത്തുമുള്ള കോണ്‍ക്രീറ്റ് കൈവരികളിലൊന്നാണ് കാലപ്പഴക്കംകൊണ്ട് തകര്‍ന്നത്. കോച്ചം തോടിനു കുറുകെയാണ് പാലവും കൈവരിയും നില്‍ക്കുന്നത്.
ഇതില്‍ ഇരിങ്ങാലക്കുടയില്‍ നിന്നുവരുന്ന റോഡില്‍ പാലത്തിന്റെ ഇടതുവശത്തെ കൈവരിയാണ് തകര്‍ന്നിരിക്കുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങളും ഒട്ടേറെ കാല്‍നടയാത്രക്കാരും കടന്നുപോകുന്ന റോഡിലെ ഈ കൈവരി യാത്രക്കാര്‍ക്ക് ഭീഷണിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൈവരി തകര്‍ന്ന് നാളുകളായെന്നും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമൊന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ളതാണ് റോഡ്. തകര്‍ന്ന പാലത്തിന്റെ കൈവരി അടിയന്തരമായി നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വാര്‍ഡംഗം അപര്‍ണാ നിമിഷ ആവശ്യ പ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടക്കുളത്ത് കൈത്തോടിന് കുറുകേ നിര്‍മിച്ച പാലം തകര്‍ന്നു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോള്‍
സ്കൂള്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സോഷ്യല്‍ ആക്ഷന്‍ ഫോറം വനിതാ ദിനം സംഘടിപ്പിച്ചു
മരിയന്‍ നിറവില്‍ രൂപത സിഎല്‍സി വനിതാ സംഗമം സംഘടിപ്പിച്ചു
ബ്ലെസി പോള്‍ പട്ടത്ത് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി