ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
ക്രൈസ്റ്റ് കോളജിലെ സിഎസ്എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിറക് 2026 പരിപാടിയുടെ ഉദ്ഘാടനം ആലപ്പുഴയിലെ സാന്ത്വനം സ്പെഷ്യല്‍ സ്കൂളില്‍ നിര്വഹിച്ചപ്പോള്.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സിഎസ്എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിറക് 2026 പുതുമയാര്ന്നൊരു അനുഭവമായി. ഓരോ കുട്ടിയും ഒരു സൂപ്പര്‍ഹീറോ ആണ് എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടി കേരളത്തിലെ 14 ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട 14 ഭിന്നശേഷി വിദ്യാലയങ്ങളില്‍ ഒരേസമയം നടന്നു. സംസ്ഥാനത്തുടനീളമായി ഏകദേശം 1,200 കുട്ടികള്‍ പരിപാടിയുടെ ഭാഗമായി. ആലപ്പുഴയിലെ സാന്ത്വനം സ്പെഷ്യല്‍ സ്കൂളില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ഷാജി വി. നായരുടെ സാന്നിധ്യത്തില്‍ സാന്ത്വനം സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേരി ലിന്റ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലെ വിദ്യാലയങ്ങളിലും ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. ഓരോ കുട്ടിയിലും എന്തെങ്കിലുമൊരു സവിശേഷ കഴിവും അതുല്യമായ ഒരു പ്രതിഭയും ഒളിഞ്ഞിരിക്കുന്നുവെന്നും അവ ഓരോന്നും വിലമതിക്കപ്പെടേണ്ടതാണെന്നുമുള്ള സന്ദേശമാണ് ചിറക് 2026 മുന്നോട്ടുവെച്ചത്. ഓരോ കുഞ്ഞിലുമുള്ള ഇത്തരം കഴിവുകളെയും സാധ്യതകളെയും തിരിച്ചറിയുകയും അവയ്ക്ക് അര്‍ഹമായ അംഗീകാരം നല്‍കുകയും കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ടുവരാനും അവസരമൊരുക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഓരോ കുട്ടിയിലുമുള്ള ആ സൂപ്പര്‍ഹീറോയെ കണ്ടെത്തി അവരുടെ സവിശേഷതകള്‍ ആഘോഷിക്കുന്നതിനുള്ള വേദിയായി ചിറക് 2026 മാറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി