വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി നടത്തുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: ബിജെപി സര്‍ക്കാരിന്റെ വോട്ട് കൊള്ളക്കെതിരെയും ജനാധിപത്യം അട്ടിമറിക്കുന്നതിനെതിരെയും വോട്ടു ബചാവോ ദേശ് ബചാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി നടത്തുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെന്ററില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, ജനാധിപത്യം സംരക്ഷിക്കുക, വോട്ടവകാശം സംരക്ഷിക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷമായി നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വിശദീകരണയോഗം നടത്തിയത്.
കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ഐ. സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം.ഐ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. കാട്ടൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.കെ. ഷൗക്കത്തലി സ്വാഗതം ആശംസിച്ചു. വാര്‍ഡംഗങ്ങളായ ഹാജറ റഷീദ്, ബീന ജയിംസ് പെരേര, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.എന്‍. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ ഇ.ഒ. ജോര്‍ജ്ജ്, സുനന്ദ ശേഖരന്, ഉഷ രാമചന്ദ്രന്, നീലാംബരന്‍, കെ.എ. റഷീദ്, വി.എന്‍. പ്രകാശന്, ഇ.എന്‍. ശ്രീനാഥ്, പി.എസ്. ജയരാജ്, എ.എം. അശോകന്, ഒ.എസ്. ലക്ഷ്മണന്, ബേബി സത്യന്, ശിഹാബ് പോത്താനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി