കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ താഴെക്കാട് കെസിവൈഎം യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇടം 2026 ദ്വിദിന വനിതാ ക്യമ്പിന്റെ സമാപന സമ്മേളനം താഴെക്കാട് ഇടവക വികാരി ഫാ. ജോര്‍ജ്ജ് പാറേമന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ താഴെക്കാട് കെസിവൈഎം യൂണിറ്റിന്റെ സഹകരണത്തോടെ ഇടം 2026 ദ്വിദിന വനിതാ ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം വനിതകള്‍ സംഗമത്തില്‍ പങ്കെടുത്തു. സമാപന സമ്മേളനം താഴെക്കാട് ഇടവക വികാരി ഫാ. ജോര്‍ജ്ജ് പാറേമന്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം ഇരിങ്ങാലക്കുട രൂപത വൈസ് ചെയര്‍പേഴ്സണ്‍ മരിയ വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍ ആമുഖപ്രഭാഷണം നടത്തി.
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗ് കോ ഓര്‍ഡിനേറ്റര്‍ മരിയ ജോണി, ആനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ തെരേസ് സിഎച്ച്എഫ്, ചെയര്മാന് സിബിന് പൗലോസ്, താഴെക്കാട് ഇടവക അസിസ്റ്റന്റ് വികാരി ഫാ. നിജോ പുളിക്കിലന്, യൂണിറ്റ് പ്രസിഡന്റ് ഷെഫിന് സെബാസ്റ്റ്യന്‍, ഇടവക കൈക്കാരന് ജോണ്സണ് നെരേപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. കെസിവൈഎം ഇരിങ്ങാലക്കുട രൂപത ജോയിന്റ് സെക്രട്ടറി ആഷ്ന നോബി സ്വാഗതവും താഴെക്കാട് കെസിവൈഎം യൂണിറ്റ് വൈസ് പ്രസിഡന്റ് ഡെറിന്‍ പോള്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
പ്രഫ. എം.എം. ഗനി അവാര്‍ഡ് നേടിയ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിനെ തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിച്ചു
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം