മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും മുരിയാട് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം 2026 സമാപന സമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തില്‍ നടന്ന കേരളോത്സവത്തിന്റെ സമാപന സമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ആനന്ദപുരം ഇഎംഎസ് ഹാളില്‍ നടന്ന ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷന് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ സിവില്‍ പോലീസ് ഓഫീസര്‍ മണി, ബാഡ്മിന്റണില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ് നേടിയ ആര്‍ദ്ര എന്നിവരെ ആദരിച്ചു.
വൈസ് പ്രസിഡന്റ് സുമിത പ്രസാദ് , വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നികിത അനൂപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.എം. ജോണ്സന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മുരളി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.യു. വിജയന്, മണി സജയന്, ബിന്ദു വര്‍ക്കി, ഭരണ സമിതി അംഗങ്ങളായ എ.എസ്. സുനില്‍ കുമാര്‍, വി.ആര്. ഷൈജു, അജീഷ് കുഞ്ഞന്‍, ബിന്ദു ടീച്ചര്‍, സുരേഷ് ബാബു, തോമസ് തൊകലത്ത്, ടി.കെ. ശശി, ഷീജ മോഹനന് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി